National
എക്യു.ഐ.എസുമായി ബന്ധമുള്ള വനിതാ ഭീകരവാദി ബംഗളൂരുവിൽ പിടിയിൽ

അൽ ഖ്വയ്ദയുടെ ഇന്ത്യൻ വിഭാഗമായ എക്യുഐഎസുമായി ബന്ധമുള്ള ഭീകര സംഘടനക്ക് നേതൃത്വം നൽകിയിരുന്ന വനിതാ ഭീകരവാദി ബംഗളൂരുവിൽ പിടിയിൽ. മുപ്പതുകാരിയായ ഷമ പർവീണിനെയാണ് ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ജാർഖണ്ഡ് സ്വദേശിയാണ് ഇവർ
ഭീകരസംഘത്തിന് നേതൃത്വം നൽകിയിരുന്നത് ഷമ ആയിരുന്നുവെന്നും കർണാടകയിലെ ഭീകര പ്രവർത്തനങ്ങൾ ഇവർ ഏകോപിപ്പിച്ചിരുന്നുവെന്നും എടിഎസ് പറയുന്നു. കഴിഞ്ഞ ആഴ്ച പിടിയിലായ അൽഖ്വയ്ദ ഭീകരരിൽ നിന്നാണ് ഷമയെ കുറിച്ചുള്ള വിവരം ലഭിച്ചത്
ജൂലൈ 23ന് ഗുജറാത്ത്, നോയ്ഡ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് നാല് ഭീകരരെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ഫർദീൻ, സെയ്ഫുള്ള ഖുറേഷി, സീഷാൻ അലി, മുഹമ്മദ് ഫൈഖ് എന്നിവരായിരുന്നു പിടിയിലായത്.