Kuwait
കുവൈറ്റിലെ അംഗാര സ്‌ക്രാപ് യാര്‍ഡില്‍ തീപിടുത്തം
കുവൈറ്റ് സിറ്റി: അംഗാര സ്‌ക്രാപ് യാര്‍ഡില്‍ തീപിടുത്തമുണ്ടായതായും അഞ്ച് അഗ്നിരക്ഷാ സംഘങ്ങള്‍ എത്തി തീയണച്ചതായും കുവൈറ്റ് അധികൃതര്‍ വ്യക്തമാക്കി. സ്‌ക്രാപ്പ് അയേണും വസ്ത്രങ്ങളും മോട്ടോര്‍ സൈക്കിളുമെല്ലാം സൂക്ഷിച്ച സ്‌ക്രാപ് യാര്‍ഡിനാണ് ഇന്നലെ വൈകുന്നേരം തീ പിടിച്ചത്.
അപകട വിവരം അറിഞ്ഞ ഉടന്‍ തഹ്‌രീര്‍, ജാഹ്‌റ ക്രാഫ്റ്റ്‌സ്, ഇസ്തിഖ്‌ലാല്‍, മിശ്‌രിഫ് എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ ബ്രിഗേഡുകളും ഒപ്പം സപോര്‍ട്ടിങ് സെന്ററുകളില്‍നിന്നുള്ളവരും സംഭവ സ്ഥലത്ത് ഓടിയെത്തിയതായും മറ്റിടങ്ങളിലേക്ക് പടരാതെ തീ വിജയകരമായ അണച്ചതായും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണത്തെക്കുറിച്ച് കുവൈറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.