National

ഡി.എസ്.പി ആയി ചാർജെടുക്കാൻ പോകുന്നതിനിടെ വാഹനാപകടത്തിൽ ഐപിഎസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കർണാടകയിലെ ഹാസനിൽ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ട് ഐപിഎസ് പ്രൊബേഷണറി ഓഫീസർ മരിച്ചു. 2023 ബാച്ച് കർണാടക കേഡർ ഓഫീസർ ഹർഷ് ബർധനാണ്(27) മരിച്ചത്. കർണാടക പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി യശേഷം പ്രൊബേഷണറി ഡി എസ് പിയായി ചുമതലയേറ്റെടുക്കാൻ ഹോലേനരസിപൂരിലേക്കുള്ള യാത്രയിലായിരുന്നു ഹർഷ്

അദ്ദേഹത്തിന്റെ ആദ്യ നിയമനം കൂടിയായിരുന്നുവിത്. ഹാസൻ-മൈസൂരു റോഡിലാണ് അപകടമുണ്ടായത്. ഔദ്യോഗിക വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം നഷ്ടമാകുകയും സമീപത്തെ ഒരു വീട്ടിലേക്ക് വാഹനം ഇടിച്ചു കയറുകയുമായിരുന്നു.

അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഹർഷ് ബർധനെയും ഡ്രൈവർ മഞ്‌ജെ ഗൗഡയെയും ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച വൈകുന്നേരത്തോടെ ഹർഷ് മരിച്ചു. മഞ്‌ജെ ഗൗഡ ചികിത്സയിൽ തുടരുകയാണ്. മധ്യപ്രദേശ് സ്വദേശിയാണ് ഹർഷ്‌

Related Articles

Back to top button
error: Content is protected !!