Oman

മസ്‌കത്തില്‍ ഭക്ഷ്യ ഗോഡൗണിന് തീപിടിച്ചു

മസകത്ത്: ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിന് തീപിടിച്ച് വന്‍ നാശനഷ്ടം. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്ത് വിലായത്തിലെ ഗോഡൗണിനാണ് ഇന്നലെ രാവിലെ തീപിടിച്ചത്.

റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ പാഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് അധികൃതര്‍ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് വെളിപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!