Kerala
ശുചിമുറിയിൽ ക്യാമറ വെച്ച് സഹപ്രവർത്തകയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; ടെക്കി യുവാവ് അറസ്റ്റിൽ

ബംഗളൂരുവിൽ ശുചിമുറിയിൽ ക്യാമറ വെച്ച് സഹപ്രവർത്തകയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ടെക്കിയായ യുവാവ് അറസ്റ്റിൽ. നാഗേഷ് സ്വപ്നിൽ മാലി(30) എന്നയാളാണ് പിടിയിലായത്. മറ്റൊരു സഹപ്രവർത്തകയുടെ ദൃശ്യവും പകർത്തിയിട്ടുണ്ടെന്ന് ഇയാൾ മൊഴി നൽകി
മാനസിക സംതൃപ്തിക്ക് വേണ്ടിയാണ് ദൃശ്യങ്ങൾ പകർത്തുന്നതെന്ന് നാഗേഷ് പറഞ്ഞു. ഇത്തരത്തിൽ 50ഓളം വീഡിയോകൾ നാഗേഷിന്റെ മൊബൈൽ ഫോണിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ശുചിമുറിയിൽ കയറിയപ്പോൾ മറ്റാരുടെയോ നിഴൽ യുവതി കണ്ടതാണ് സംഭവം പുറത്തറിയാൻ കാരണം
തുടർന്ന് യുവതി നടത്തിയ പരിശോധനയിൽ ഒരാൾ വിവസ്ത്രനായി നിന്ന് വീഡിയോ പകർത്തുന്നതാണ് കണ്ടത്. യുവതി കയ്യോടെ പിടിച്ചപ്പോൾ നാഗേഷ് മാപ്പ് അപേക്ഷിക്കുകയും ചെയ്തു. പിന്നാലെയാണ് യുവതി പരാതി നൽകിയത്.