Kerala
ഇടുക്കി കോട്ടപ്പാറ വ്യൂ പോയിന്റിൽ നിന്ന് 70 അടി താഴ്ചയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ അപകടത്തിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി. ശനിയാഴ്ച പുലർച്ചെ സുഹൃത്തുക്കൾക്കൊപ്പം മല കയറിയ വണ്ണപ്പുറം സ്വദേശി സാംസൺ ജോർജാണ് 70 അടി താഴ്ചയിലേക്ക് വീണത്.
സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി സാംസണെ താഴ്ചയിലേക്കിറങ്ങി രക്ഷപ്പെടുത്തി. മഴ പെയ്തു കിടന്നതിനാൽ പാറയിൽ നിന്ന് തെന്നിയാണ് സാംസൺ വീണത്.
കൈയ്ക്ക് പരുക്കേറ്റ സാംസണെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.