Kerala
കൊല്ലം കടയ്ക്കലിൽ കരിയില കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടർന്നു; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു
കൊല്ലം കടയ്ക്കലിൽ കരിയില കത്തിക്കുന്നതിനിടെ തീപിടിച്ച് യുവതി മരിച്ചു. കടയ്ക്കൽ സ്വദേശി പ്രമിതയാണ്(31) മരിച്ചത്.
കരിയില കത്തിക്കുന്നതിനിടെ പ്രമിതയുടെ വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് പ്രമിതക്ക് പൊള്ളലേറ്റത്.
നാട്ടുകാർ ഓടിക്കൂടി തീയണച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.