Kerala
കാറ്റിൽ വീണ മരം മാറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു

കാറ്റിൽ തകർന്ന വൈദ്യുതി പോസ്റ്റ് നന്നാക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണ് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു. മുണ്ടക്കയം സ്വദേശി കെഎസ് സുരേഷാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ വണ്ടൻ പതാൽ ഇഞ്ചക്കുഴി ഭാഗത്താണ് അപകടം. കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് സഹായത്തിനെത്തിയതായിരുന്നു ഫയർ ഫോഴ്‌സ്.
കാറ്റിൽ ഒടിഞ്ഞ വൈദ്യുതി പോസ്റ്റുകൾ നേരെ ആക്കുകയായിരുന്നു. മരം വെട്ടി നീക്കുന്നതിനിടെയാണ് പോസ്റ്റ് ഒടിഞ്ഞ് തലയിലേക്ക് വീണത്.