ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ആദ്യ പ്രഖ്യാപനം; വയനാടിന് ആദ്യഘട്ടത്തിൽ 750 കോടി

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കുന്നു. സർവീസ് പെൻഷൻ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയിൽ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കും. പിഎഫിൽ ലയിപ്പിക്കും.
ധനഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ അതിജീവിച്ചെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. ധനഞെരുക്കം വികസന പ്രവർത്തനത്തെ ബാധിച്ചിട്ടില്ല. കേരളം ഒരു ടേക്ക് ഓഫിന് സജ്ജമാക്കിയിരിക്കുകയാണെന്നും ബാലഗോപാൽ പറഞ്ഞു
തിരുവനന്തപുരം മെട്രോയ്ക്കുള്ള പ്രവർത്തനങ്ങൾ 2025-26ൽ ആരംഭിക്കും. വയനാട് പുനരധിവാസത്തിനായി ആദ്യഘട്ടത്തിൽ 750 കോടി രൂപയുടെ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറച്ചത് സംസ്ഥാനത്തിന് തിരിച്ചടിയായി. വയനാട് ദുരന്തത്തിന് ഒരു പൈസ പോലും കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചില്ലെന്നും ധനമന്ത്രി പറഞ്ഞു.