National
രാജ്യത്ത് എച്ച് എം പി വിയുടെ ആദ്യ കേസ് സ്ഥിരീകരിച്ചു; രോഗബാധ ബംഗളൂരുവിലെ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്
രാജ്യത്ത് എച്ച് എം പി വി കേസ് സ്ഥിരീകരിച്ചു. ബംഗളൂരുവിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചത്. എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി.
സ്വകാര്യ ലാബിലെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് യാത്രാ പശ്ചാത്തലമില്ല. ഇതിനാൽ കൂടുതൽ പരിശോധനകളിലേക്ക് കടക്കാനാണ് തീരുമാനം. എച്ച് എം പി വിയുടെ ഏത് വകഭേദമാണ് കുട്ടിക്ക് ബാധിച്ചതെന്നതിൽ സ്ഥിരീകരണമില്ല
സർക്കാർ ലാബിൽ സാമ്പിൾ പരിശോധിച്ചിട്ടില്ലെന്നും എന്നാൽ സ്വകാര്യ ആശുപത്രിയുടെ കണ്ടെത്തലിൽ സംശയിക്കേണ്ട കാര്യമില്ലെന്നും കർണാടക ആരോഗ്യവകുപ്പ് പ്രതികരിച്ചു. ചൈനയിൽ അതിവേഗം പടരുന്ന പുതിയ വൈറസാണ് ഹ്യൂമൻ മെറ്റാന്യൂമോവൈറസ് എന്ന എച്ച്എംപിവി.