World
ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസി എംഐ 6ന്റെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിത

ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ എംഐ 6ന്റെ തലപ്പത്ത് ആദ്യമായി വനിത. 47കാരി ബ്ലെയ്സ് മെട്രവെലിയാണ് 115 വർഷത്തെ ചരിത്രമാുള്ള യുകെ രഹസ്യാന്വേഷണ ഏജൻസിയുടെ മേധാവിയായി എത്തുന്നത്. സി എന്ന കോഡ് നാമത്തിലാണ് എംഐ 6 മേധാവി അറിയപ്പെടുന്നത്
ബ്ലെയ്സ് ഉടൻ ചുമതലയേറ്റെടുക്കും. ജയിംസ് ബോണ്ട് സിനിമകളിലെ എംഐ 6 മേധാവിയുയെ കോഡ് നാമം എം എന്നാണ്. റിയൽ ലൈഫിൽ അത് സിയും. ജയിംസ് ബോണ്ട് സിനിമകളിൽ എം ആയി വനിതയെയാണ് കാണിക്കാറുള്ളതെങ്കിലും യഥാർഥത്തിൽ എംഐ 6 തലപ്പത്തേക്ക് ഒരു വനിത എത്തുന്നത് ഇപ്പോൾ മാത്രമാണ്
നിലവിൽ എംഐ 6ലെ സാങ്കേതികവിദ്യയുടെ മേൽനോട്ടം വഹിക്കുന്ന ഡയറക്ടർ ജനറലാണ് ബ്ലെയ്സ്. വിദേശ ഇന്റലിജൻസ് മാത്രമാണ് എംഐ 6 കൈകാര്യം ചെയ്യുന്നത്. യുകെയുടെ ആഭ്യന്തര ഇന്റലിജൻസ് കൈകാര്യം ചെയ്യുന്നത് എംഐ 5 എന്ന ഏജൻസിയാണ്.