Kerala
കൊല്ലം അഷ്ടമുടി കായലിന്റെ വിവിധ ഭാഗങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി
കൊല്ലം അഷ്ടമുടി കായലിന്റെ വിവിധ ഭാഗങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണ് സംഭവം. ഫിഷറീസ് അധികൃതരെത്തി സാമ്പിളുകൾ ശേഖരിച്ച് പരിശോധന ആരംഭിച്ചു
ഇതേ തുടർന്ന് പ്രദേശത്ത് ദുർഗന്ധവും ശക്തമാണ്. മലിനീകരണമാണ് മത്സ്യങ്ങൾ ചത്തുപൊന്താൻ കാരണമെന്ന് നാട്ടുകാർ പറയുന്നു
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കോൺക്രീറ്റ് മാലിന്യങ്ങളടക്കം കായലിൽ തള്ളാറുണ്ടായിരുന്നു. സംഭവത്തിന് പിന്നിൽ ഇതിന് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.