GulfSaudi Arabia
മസാജ് സെന്റര്‍ കേന്ദ്രീകരിച്ച് അനാശാസ്യം; സൗദിയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

റിയാദ്: ജിദ്ദയില്‍ മസാജ് സെന്ററിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 5 പ്രവാസികളെ അറസ്റ്റ് ചെയ്തതായി സഊദി അധികൃതര്‍ വെളിപ്പെടുത്തി. ആളുകള്‍ക്ക് സ്വാന്തനം നല്‍കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന തിരുമല്‍ കേന്ദ്രം രാജ്യത്തെ നിയമങ്ങള്‍ കാറ്റില്‍പറത്തി അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നൂവെന്ന് പോലീസ് വ്യക്തമാക്കി.
ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോമ്പാറ്റിങ് ഹ്യൂമന്‍ ട്രാഫിക്കിംഗ് ക്രൈംസുമായി സഹകരിച്ചാണ് പോലീസ് ഓപ്പറേഷന്‍ നടത്തിയത്. നിയമലംഘനം നടത്തിയ മസാജ് സെന്ററിനെതിരെ നിയമ നടപടി സ്വീകരിച്ചതായും ജിദ്ദ അധികൃതരും അറസ്റ്റിലായവരെ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിദ്ദ പോലീസും വെളിപ്പെടുത്തി.