Kerala
വീട്ടുവരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ച മിനിയേച്ചർ ലൈറ്റിൽ നിന്ന് ഷോക്കേറ്റു; മട്ടന്നൂരിൽ അഞ്ച് വയസുകാരൻ മരിച്ചു

മട്ടന്നൂരിൽ അഞ്ച് വയസുകാരൻ ഷോക്കേറ്റ് മരിച്ചു. കോളാരിയിലെ ഉസ്മാൻ മദനിയുടെയും ആയിഷയുടെയും മകൻ മുഹിയുദ്ദീനാണ് മരിച്ചത്.
വീട്ടുവരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്നാണ് ഷോക്കേറ്റത്. ഗ്രില്ലിന് മുകളിൽ പിടിച്ച് കയറുന്നതിനിടെ ഗേറ്റിൽ സ്ഥാപിച്ച മിനിയേച്ചർ ലൈറ്റിന്റെ വയറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
ഉടനെ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.