Kerala
പാലക്കാട് അഞ്ച് വയസുകാരൻ അബദ്ധത്തിൽ ആസിഡ് കുടിച്ചു; ഗുരുതരാവസ്ഥയിൽ

പാലക്കാട് അബദ്ധത്തിൽ ആസിഡ് കുടിച്ച അഞ്ച് വയസുകാരൻ ഗുരുതരാവസ്ഥയിൽ. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാനാണ് ആസിഡ് കുടിച്ചത്.
ശരീരത്തിലുള്ള അരിമ്പാറയുടെ ചികിത്സക്കായി കൊണ്ടുവെച്ചതായിരുന്നു ആസിഡ്. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതരമായി പരുക്കേറ്റു.
കുട്ടിയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ ഇവിടെ നിന്ന് തൃശ്ശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റും