National
തെലങ്കാനയിൽ നിയന്ത്രണം വിട്ട കാർ തടാകത്തിലേക്ക് മറിഞ്ഞ് അഞ്ച് യുവാക്കൾ മരിച്ചു

തെലങ്കാനയിലെ യാദഗിരിഗുട്ടയിൽ കാർ തടാകത്തിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. ഒരാൾ പരുക്കുകളോടെ രക്ഷപ്പെട്ടു. യാദാദ്രി ഭുവനഗിരിയിലെ പോച്ചംപള്ളി സബ് ഡിവിഷനിലെ ജലാൽപൂർ പ്രദേശത്ത് ഇന്ന് പുലർച്ചെയാണ് അപകടം. ഹൈദാരാബാദിൽ നിന്ന് പോച്ചംപള്ളിയിലേക്ക് യാത്ര ചെയ്ത ആറംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്
വാഹനത്തിലെ ഡ്രൈവർ അടക്കം മദ്യലഹിരിയിൽ ആയിരുന്നുവെന്നാണ് വിവരം. അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് തടാകത്തിലേക്ക് മറിയുകയായിരുന്നു. തെലങ്കാന പോലീസ് സംഘം സ്ഥലത്തെത്തി പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. വംശി(23), ദിഗ്നേഷ്(21), ഹർഷ(21), ബാലു(19), വിനയ്(21) എന്നിവരാണ് മരിച്ചത്
മണികാന്ത് എന്നയാൾ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നുണ്ട്. മരിച്ചവരെല്ലാം ഹൈദരാബാദ് സ്വദേശികളാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.