Kerala
കൊല്ലം നഗരത്തിൽ സ്ഥാപിച്ച കൊടികളും ഫ്‌ളക്‌സുകളും നീക്കം ചെയ്യും; പോലീസ് സംരക്ഷണം നൽകും

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിൽ സ്ഥാപിച്ച കൊടികളും ഫ്‌ളക്‌സുകളും നീക്കം ചെയ്യാൻ പോലീസ് സംരക്ഷണം നൽകും. കോർപറേഷൻ ജീവനക്കാരാകും കൊടിമരവും ഫ്‌ളക്‌സും നീക്കം ചെയ്യുക. ഇവർക്ക് പോലീസ് സംരക്ഷണം നൽകും. കോർപറേഷൻ സെക്രട്ടറിയുടെ പരാതിയിലാണ് പോലീസിന്റെ തീരുമാനം
കൊടിതോരണങ്ങൾ നീക്കം ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിൻമേലാണ് കോർപറേഷന്റെ നടപടി. കൊല്ലം നഗരത്തിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചത് നിയമങ്ങൾ കാറ്റിൽപ്പറത്തിയാണെന്ന് ഹൈക്കോടതി ഇന്നലെ വിമർശിച്ചിരുന്നു. പ്രധാന രാഷ്ട്രീയ പാർട്ടികൾ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിരുന്നു
സംഭവത്തിൽ സിപിഎം ജില്ലാ സെക്രട്ടറിക്ക് കോർപറേഷൻ മൂന്നര ലക്ഷം രൂപ പിഴയിട്ടിരുന്നു. നഗരത്തിൽ 20 ഫ്‌ളക്‌സുകളും 2500 കൊടികളും സ്ഥാപിച്ചതിനാണ് പിഴ.