National
കിഷ്ത്വാറിലെ മിന്നൽ പ്രളയം; മരണസംഖ്യ 60 ആയി ഉയർന്നു

ജമ്മു കശ്മീരിൽ കിഷ്ത്വാർ ജില്ലയിലെ ചസോതി ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 60 ആയി. നൂറിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. കാണാതായവരിൽ നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇതുവരെ 160 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഇവരിൽ 38 പേരുടെ നില ഗുരുതരമാണ്. കനത്ത മഴ തുടരുന്നതും അവശിഷ്ടങ്ങൾ കൂടിക്കിടക്കുന്നതും രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കാണാതായ നാല് സി ഐ എസ് എഫ് ജവാന്മാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
മചായിൽ മാതയിലേക്ക് തീർഥാടനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടവരിൽ ഏറെയും. സമതലത്തിൽ നിന്ന് 9500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തീർഥാടന കേന്ദ്രമാണിത്.