National
ഉത്തരകാശിയിൽ മിന്നൽ പ്രളയം; നിരവധി പേരെ കാണാതായി, വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ മിന്നൽ പ്രളയം. കനത്ത മഴയെ തുടർന്ന് മേഘവിസ്‌ഫോഠനമുണ്ടായതാണ് മിന്നൽപ്രളയത്തിന് കാരണമായത്. നിരവധി പേരെ കാണാതായി. വീടുകളും കെട്ടിടങ്ങളും വാഹനങ്ങളും ഒലിച്ചുപോയി
ഉത്തരകാശി ജില്ലയിലെ ധാരാലിയിലാണ് ദുരന്തമുണ്ടായത്. ഖിർ ഗംഗ നദി കരകവിഞ്ഞൊഴുകിയതോടെയാണ് വലിയ ദുരന്തത്തിലേക്ക് വഴിവെച്ചത്. വെള്ളം കുത്തിയൊലിക്കുന്നതിന്റെയും കെട്ടിടങ്ങളടക്കം ഒലിച്ചുപോകുന്നതിന്റെയും നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പോലീസ്, ദുരന്തനിവാരണ സേന, ഫയർഫോഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 25 ഓളം ഹോട്ടലുകളും ഹോം സ്‌റ്റേയും തകർന്നതായാണ് വിവരം.