Kerala
തിരുവനന്തപുരം കിഴക്കനേല എൽപി സ്കൂളിൽ ഭക്ഷ്യവിഷബാധ; 36 കുട്ടികൾ ആശുപത്രിയിൽ

തിരുവനന്തപുരം കിഴക്കനേല എൽപി സ്കൂളിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 30ലധികം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച നൽകിയ ഫ്രൈഡ് റൈസും ചിക്കൻ കറിയും കഴിച്ച കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്.
ഛർദിയും വയറിളക്കത്തെയും തുടർന്ന് 36 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും ആരോഗ്യ വകുപ്പിനെ സ്കൂൾ അധികൃതർ വിവരം അറിയിച്ചില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സാധാരണ നൽകുന്ന മെനുവിൽ നിന്ന് വ്യത്യസ്തമായി മാംസാഹാരം കുട്ടികൾക്ക് നൽകിയതും ഹെൽത്ത് വിഭാഗത്തെ അറിയിച്ചില്ല.
കുട്ടികൾ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയപ്പോൽ മാത്രമാണ് വിവരം പുറത്തറിയുന്നത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം സ്കൂളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി.