National

കോളടിച്ചത് ബിഹാറിന്; നിതീഷ് കുമാറിനെ ഒപ്പം നിര്‍ത്താന്‍ ബജറ്റിൽ വാരിക്കോരി നൽകി കേന്ദ്രം

എൻഡിഎ സഖ്യകക്ഷിയായ ജെഡിയുവിനെ പിണക്കാതെ ബിഹാറിന് വാരിക്കോരി നൽകി കേന്ദ്രം. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റിലും ബിഹാറിനാണ് വൻ പദ്ധതികൾ ലഭിച്ചിരിക്കുന്നത്. ബിഹാറിനെ ഇന്ത്യയുടെ ഫുഡ് ഹബ്ബാക്കി മാറ്റുമെന്നതാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി ബിഹാറിൽ സ്ഥാപിക്കും. യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കും

സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്ന മഖാന എന്ന പ്രത്യേക തരം താമരവിത്ത് ഉത്പാദനം ത്വരിതപ്പെടുത്താനും മഖാന കർഷകരെ ശാക്തീകരിക്കാനുമായി ബിഹാറിന് പ്രത്യേക മഖാന ബോർഡ് അനുവദിച്ചു. മഖാന കർഷകർക്കായി പ്രത്യേകം പദ്ധതികളും ആനുകൂല്യങ്ങളും ബോർഡ് വഴി അനുവദിക്കും

അഞ്ച് ഐഐടികളിലെ വികസനം ബജറ്റിലെ പ്രത്യേക പ്രഖ്യാപനമാണ്. ബിഹാറിലെ ഐഐടി പട്‌ന വികസിപ്പിക്കുന്നതിനും ബജറ്റിൽ പരിഗണന നൽകി. പട്‌ന വിമാനത്താവളം വികസിപ്പിക്കും. ബിഹാറിൽ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ അനുവദിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!