Kerala
വയനാട് കമ്പമലയിൽ വീണ്ടും കാട്ടുതീ; ആരോ തീയിട്ടതാകാമെന്ന് ഡിഎഫ്ഒ

വയനാട് കമ്പമല വനപ്രദേശത്ത് വീണ്ടും കാട്ടുതീ. ഇന്നലെ തീ പടർന്ന അതേ പ്രദേശത്ത് തന്നെയാണ് ഇന്നും കാട്ടുതീ പടർന്നുപിടിച്ചത്. ഫയർ ഫോഴ്‌സ് സംഘവും വനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് തീയണക്കാനുള്ള ശ്രമത്തിലാണ്
തലപ്പുഴയിലെ തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്നും സ്വാഭാവികമായി പിടിച്ച തീയല്ല പടരുന്നതെന്നും മാനനന്തവാടി ഡിഎഫ്ഒ മാർട്ടിൻ ലോവൽ പറഞ്ഞു. ആരോ കത്തിച്ചെങ്കിൽ മാത്രമേ തീ ഇത്തരത്തിൽ പടരുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു
ഇന്നലെയുണ്ടായ തീപിടിത്തത്തിൽ ഉൾവനത്തിലെ 10 ഹെക്ടറോളം പുൽമേട് കത്തിനശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതേ സ്ഥലത്ത് ഇന്ന് വീണ്ടും തീ പടർന്നത്.