National

ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. 89 വയസായിരുന്നു. ഗുരുഗ്രാമിലെ വസതിയിൽ വെച്ചാണ് അന്ത്യം. ഹൃദയസ്തംഭനത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

നാല് തവണ ഹരിയാനയുടെ മുഖ്യമന്ത്രി പദത്തിലെത്തിയ നേതാവാണ്. ഏഴ് തവണ എംഎൽഎ ആയിട്ടുണ്ട്. 1935ൽ ജനിച്ച അദ്ദേഹം ഇന്ത്യയുടെ മുൻ ഉപപ്രധാനമന്ത്രി ചൗധരി ദേവി ലാലിന്റെ മകനാണ്.

ഹരിയാനയിൽ ടീച്ചർമാരുടെ നിയമനവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ അദ്ദേഹം പത്ത് വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടിരുന്നു. 2013ൽ ജയിലിൽ പോയ ചൗട്ടാല 2021ലാണ് മോചിതനായത്.

Related Articles

Back to top button
error: Content is protected !!