National
ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു

ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കസ്തൂരിരംഗൻ അന്തരിച്ചു. 85 വയസായിരുന്നു. പശ്ചിമ ഘട്ട സംരക്ഷണ റിപ്പോർട്ടിന്റെ പുനഃപരിശോധനക്ക് നിയോഗിക്കപ്പെട്ട കമ്മീഷന്റെ ചെയർമാനായിരുന്നു. ഒമ്പത് വർഷം അദ്ദേഹം ഐഎസ്ആർഒയുടെ ചെയർമാനായിരുന്നു.
2003 ഓഗസ്റ്റ് 27നാണ് പദവിയിൽ നിന്ന് വിരമിച്ചത്. രാജ്യസഭാംഗം, ആസൂത്രണ കമ്മീഷൻ അംഗം, ജെഎൻയു വൈസ് ചാൻസലർ, രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പദവികളും വഹിച്ചിട്ടുണ്ട്.
1994 മാർച്ച് 31നാണ് ഐഎസ്ആർഒ ചെയർമാനായി സ്ഥാനമേറ്റത്. രാജ്യത്തും വിദേശത്തും വിജയകരമായ ബഹിരാകാശ വിക്ഷേപണങ്ങൾക്ക് നേതൃത്വം നൽകി. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവയടക്കം രാജ്യാന്തര, ദേശീയതലത്തിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.