National
ജമ്മു കാശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു

ജമ്മു കാശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു. 79 വയസായിരുന്നു. ഇന്നുച്ചയ്ക്ക് ഒരു മണിയോടെ ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2018 ഓഗസ്റ്റ് മുതൽ 2019 ഒക്ടോബർ വരെ ജമ്മു കാശ്മീർ ഗവർണറായിരുന്നു
2019 ഓഗസ്റ്റ് 5ന് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുമ്പോൾ ഗവർണറായിരുന്നു സത്യപാൽ മാലിക്. പിന്നീട് ഗോവ ഗവർണറായി നിയമിതനായി. 2022 ഒക്ടോബർ വരെ മേഘാലയ ഗവർണറായും ചുമതല വഹിച്ചു
ഏറെ നാളായി അസുഖബാധിതനായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സത്യപാൽ മാലിക് നടത്തിയ വെളിപ്പെടുത്തലുകൾ കേന്ദ്ര സർക്കാരിനെ സമ്മർദത്തിലാക്കിയിരുന്നു.