National
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം സ്ഥാപകനുമായ ഷിബു സോറൻ അന്തരിച്ചു

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം സ്ഥാപക നേതാവുമായ ഷിബു സോറൻ അന്തരിച്ചു. 81 വയസായിരുന്നു. ഡൽഹി ശ്രീ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. ജാർഖണ്ഡ് മുഖ്യമന്ത്രിയും മകനുമായ ഹേമന്ത് സോറനാണ് മരണവാർത്ത അറിയിച്ചത്
ആദരണീയനായ ഗുരു നമ്മളെ വിട്ടുപോയി. ഇന്ന് ഞാൻ ശൂന്യനായി എന്ന് ഹേമന്ത് സോറൻ എക്സിൽ കുറിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ജൂൺ അവസാനത്തോടെയാണ് ഷിബു സോറനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
നിലവിൽ രാജ്യസഭാംഗമാണ്. മൂന്ന് തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. എട്ട് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ രാജ്യസഭ എംപിയായി. മൻമോഹൻ സിംഗ് മന്ത്രിസഭയിലും അംഗമായിരുന്നു.