Kerala
മലപ്പുറം മുൻ എസ് പി സുജിത്ത് ദാസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു

മലപ്പുറം മുൻ എസ് പി സുജിത്ത് ദാസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു സസ്‌പെൻഷൻ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സുജിത്ത് ദാസിനെ തിരിച്ചെടുക്കാൻ ശുപാർശ നൽകിയത്.
അന്വേഷണം പൂർത്തിയാകും മുമ്പാണ് നടപടി. ആറ് മാസം കഴിഞ്ഞ സാഹചര്യത്തിലാണ് സസ്‌പെൻഷൻ പിൻവലിച്ചത്. സുജിത്ത് ദാസിനെതിരായ വകുപ്പുതല അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് റിവ്യു കമ്മിറ്റി അറിയിച്ചു.
ഐജി ശ്യാം സുന്ദർ നടത്തുന്ന അന്വേഷണത്തിൽ പിവി അൻവർ ഇതുവരെ മൊഴി നൽകിയിട്ടില്ല. അൻവറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ എഡിജിപി അജിത് കുമാറിനെയും പി ശശിയെയും അധിക്ഷേപിച്ചതിനായിരുന്നു സുജിത്ത് ദാസിനെ സസ്‌പെൻഡ് ചെയ്തത്.