അമേരിക്കൻ മുൻ പ്രസിഡന്റും നൊബേൽ സമ്മാന ജേതാവുമായ ജിമ്മി കാർട്ടർ അന്തരിച്ചു

അമേരിക്കൻ മുൻ പ്രസിഡന്റും നൊബേൽ സമ്മാന ജേതാവുമായ ജിമ്മി കാർട്ടർ അന്തരിച്ചു. 100ാം വയസിലാണ് അന്ത്യം. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു. കാൻസർ ബാധിതനായിരുന്നെങ്കിലും ഇതിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് അദ്ദേഹം തിരികെ എത്തിയിരുന്നു. 1977 മുതൽ 1981 വരെയുള്ള കാലത്താണ് ജിമ്മി കാർട്ടർ യുഎസ് പ്രസിഡന്റായിരുന്നത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

2023ന്റെ തുടക്കം മുതൽ ഹോസ്പിസ് കെയറിലായിരുന്നു. മരണസമയത്ത് കുടുംബം കൂടെയുണ്ടായിരുന്നു. മനുഷ്യാവകാശങ്ങളുടെയും ആഗോള സമാധാനത്തിന്റെയും ചാമ്പ്യൻ എന്നാണ് ജിമ്മി കാർട്ടർ അറിയപ്പെട്ടിരുന്നത്. മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് 2002ൽ അദ്ദേഹത്തിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു

പ്രസിഡന്റ് കാലത്തിന് ശേഷവും ക്രൈസിസ് മാനേജ്‌മെന്റ്, തെരഞ്ഞെടുപ്പ് നിരീക്ഷണം, രോഗനിർമാർജനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങൾ അദ്ദേഹത്തെ വേറിട്ട് നിർത്തി. ശീതയുദ്ധം, അസ്ഥിരമായ എണ്ണവില തുടങ്ങിയ പ്രതിസന്ധി കാലഘട്ടത്തിലായിരുന്നു അദ്ദേഹം അമേരിക്ക ഭരിച്ചിരുന്നത്.

Exit mobile version