യമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ പാലക്കാട് സ്വദേശിയായ നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കണമെന്ന് യമന്‍ പ്രസിഡന്റ്. മോചനത്തിനായി സന്നദ്ധ പ്രവര്‍ത്തകര്‍ നല്‍കിയ 16.7 ലക്ഷം രൂപ കൊണ്ട് ദയാഹരജി ലഭിക്കില്ലെന്നാണ് റിപോര്‍ട്ട്.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
കൊല്ലപ്പെട്ട തലാല്‍ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹം ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും നടത്തിവന്ന മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ശിക്ഷ നടപ്പാക്കാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടത്. ഒരു മാസത്തിനുള്ളില്‍ വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് യമനില്‍ നിന്ന് ലഭിക്കുന്ന റിപോര്‍ട്ട്.
അതേസമയം, വധശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ്ഇനിയും അഭിഭാഷകനായ അബ്ദുല്ലാ അമീര്‍ 20,000 ഡോളര്‍ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിമിഷയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സേവ് നിമിഷ പ്രിയ ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവും ഗോത്രത്തലവന്മാരും മാപ്പു നല്‍കാതെ നിമിഷപ്രിയയുടെ മോചനം സാധ്യമാകില്ലെന്നിരിക്കെയാണ് ചര്‍ച്ച പരാജയപ്പെട്ടതും പ്രസിഡന്റ് ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കാന്‍ ആവശ്യപ്പെട്ടതും. ചര്‍ച്ചകള്‍ക്കായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയെ യമന്‍ തലസ്ഥാനമായ സന്‍ആയിലെത്തിയിട്ട് അഞ്ച് മാസം പിന്നിട്ടു കഴിഞ്ഞു.