ശൈത്യം പ്രതിരോധിക്കാന്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ച യമനി കുടുംബത്തിലെ നാലു കുട്ടികള്‍ പുകശ്വസിച്ച് മരിച്ചു
ദമാം: മുറിയിലെ തണുപ്പില്‍നിന്നു രക്ഷനേടാന്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് കിടന്നുറങ്ങിയ യമനി കുടുംബത്തിലെ നാലു കുട്ടികള്‍ ഉറക്കത്തിനിടെ പുക ശ്വസിച്ച് മരിച്ചു. പരുക്കേറ്റ ആറു പേരുടെ നില ഗുരുതരമാണ് ഇവരെ സിവില്‍ ഡിഫന്‍സ് ആശുപത്രിയിലേക്ക മാറ്റി. ഹഫര്‍ ബാത്തിലില്‍ ആണ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ദാരുണമായി മരിച്ചത്. 18 വയസുള്ള യുവതിയും 11 വയസുള്ള പെണ്‍കുട്ടിയും അഞ്ചു വയസുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ നാലു കുട്ടികളാണ് ദുരന്തത്തിന് ഇരയായത്.
സംഭവം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്ത് എത്തിയെങ്കിലും നാലു കുട്ടികളും മരിച്ചിരുന്നു. മകളുടെ വീടിന് തീപിടിച്ചതായി അയല്‍വാസി അറിയിച്ച് എത്തുമ്പോഴേക്കും കുട്ടികളുടെ മരണം സംഭവിച്ചിരുന്നെന്നും മൃതദേഹം സിവില്‍ ഡിഫന്‍സ് അധികൃതര്‍ മാറ്റുന്നതാണ് കാണാനായതെന്നും യമനിയായ അവദ് ദര്‍വേശ് കണ്ണീരോടെ പറഞ്ഞു.