National

ഭർത്താവിന്റെ അനുമതിയോടെ സുഹൃത്തുക്കൾ ബലാത്സംഗം ചെയ്യുന്നു; പരാതിയുമായി യുവതി

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി. ഭർത്താവ് തന്നെ സുഹൃത്തുക്കൾക്ക് കാഴ്ച വെച്ചതായാണ് യുവതിയുടെ പരാതി. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഭർത്താവിന്റെ രണ്ട സുഹൃത്തുക്കൾ തന്നെ ബലാത്സംഗം ചെയ്യുകയാണെന്നും താൻ ഇപ്പോൾ ഗർഭിണിയാണെന്നും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു

പണം വാങ്ങിയാണ് ഭർത്താവ് ഈ ക്രൂരകൃത്യം ചെയ്യുന്നതെന്നും പരാതിയിലുണ്ട്. യുവതിയുടെ ഭർത്താവ് സൗദിയിലാണ് ജോലി ചെയ്യുന്നത്. രണ്ട് സുഹൃത്തുക്കളും ലൈംഗികപ്രവർത്തികൾ ഫോണിൽ പകർത്തി ഭർത്താവിന് അയച്ചു കൊടുക്കാറുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു

2010ലാണ് യുവതി വിവാഹിതയായത്. ദമ്പതികൾക്ക് നാല് കുട്ടികളുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. പുറത്തുപറഞ്ഞാൽ വിവാഹമോചനം ചെയ്യുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു.

Related Articles

Back to top button
error: Content is protected !!