ഇനി മുതൽ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി എസി, സ്ലീപ്പർ കോച്ചുകളിൽ കയറാനാകില്ല

വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി ഇനി യാത്രക്കാർക്ക് ട്രെയിനിൽ സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യാനാകില്ല. ഇതുസംബന്ധിച്ച പുതിയ മാനദണ്ഡം റെയിൽവേ പുറത്തിറക്കി. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ഉള്ള യാത്രക്കാരെ ജനറൽ ക്ലാസിൽ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ.
നിലവിൽ കൗണ്ടറുകളിൽ നിന്ന് വാങ്ങുന്ന വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ഉപയോഗിച്ച് യാത്രക്കാർക്ക് സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യാമായിരുന്നു. ഇതിലാണ് മാറ്റം വരുന്നത്. മെയ് ഒന്ന് മുതലാണ് പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ വരുന്നത്.
ഐആർസിടിസി വഴി ഓൺലൈൻ ബുക്ക് ചെയ്ത വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ആണെങ്കിൽ യാത്രക്ക് മുമ്പ് കൺഫോം ആയില്ലെങ്കിൽ ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടും. പണം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് തിരിച്ചെത്തുകയും ചെയ്യും
എന്നാൽ കൗണ്ടറുകളിൽ നിന്ന് ലഭിക്കുന്ന ഓഫ്‌ലൈൻ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ഉപയോഗിച്ച് നിരവധി യാത്രക്കാർ ഇപ്പോഴും സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യുന്നുണ്ട്. ഇത് കൺഫോം ടിക്കറ്റുള്ളവരെ ബാധിക്കുന്നുവെന്ന് വിലയിരുത്തിയാണ് പുതയി പരിഷ്‌കാരം