Kerala
മുന്നണി ധാരണ: കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു
![](https://metrojournalonline.com/wp-content/uploads/2025/02/prasanna-780x470.avif)
കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു. പാർട്ടി നിർദേശപ്രകാരമാണ് രാജിയെന്ന് അവർ അറിയിച്ചു. സിപിഎം മുന്നണി ധാരണ പാലിക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ അംഗങ്ങൾ സ്ഥാനങ്ങൾ ഒഴിഞ്ഞിരുന്നു. കാലാവധി കഴിഞ്ഞിട്ടും പ്രസന്ന മേയർ സ്ഥാനം ഒഴിയാത്തതിൽ സിപിഐ പ്രതിഷേധത്തിലായിരുന്നു.
മുന്നണിയിൽ പലവട്ടം ഇക്കാര്യം ഉന്നയിച്ചിട്ടും ഫലം കാണാതെ വന്നതോടെ ഡെപ്യൂട്ടി മേയർ സ്ഥാനവും രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും സിപിഐ രാജിവെച്ചിരുന്നു. അഞ്ചാം തീയതിയാണ് കൊല്ലം മധു ഡെപ്യൂട്ടി മേയർ സ്ഥാനം രാജിവെച്ചത്.
രാജിവെക്കൽ ചടങ്ങിൽ നിന്ന് സിപിഐ അംഗങ്ങൾ വിട്ടുനിന്നു. രണ്ടാഴ്ചക്കുള്ളിൽ മേയർ തെരഞ്ഞെടുപ്പും ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പും നടക്കും. മുന്നണി ധാരണപ്രകാരം മേയർ സ്ഥാനം ഇനി സിപിഐക്കും ഡെപ്യൂട്ടി മേയർ സ്ഥാനം സിപിഎമ്മിനും ആയിരിക്കും.