Kerala

നിലമ്പൂരിൽ മുന്നണി രാഷ്ട്രീയത്തിന് പ്രാധാന്യമില്ല; മലയോര ജനതക്കൊപ്പം നിന്നവരെ ജനത്തിന് അറിയാം: അൻവർ

നിലമ്പൂരിൽ മലയോര ജനതയുടെ പ്രശ്‌നങ്ങളിൽ ആത്മാർഥത കാണിച്ചവരോടൊപ്പം ജനങ്ങൾ നിൽക്കുമെന്ന് സ്വതന്ത്ര സ്ഥാനാർഥി പിവി അൻവർ. മുന്നണികൾക്കും സ്ഥാനാർഥികൾക്കും മണ്ഡലത്തിൽ പ്രാധാന്യമില്ല. മണ്ഡലത്തിൽ ക്യാമ്പ് ചെയ്തുള്ള മന്ത്രിമാരുടെ അടക്കമുള്ളവരുടെ പ്രചാരണം ജനങ്ങളുടെ സൈ്വര്യ ജീവിതം ഇല്ലാതാക്കിയെന്നും അൻവർ പറഞ്ഞു

എത്ര മന്ത്രിമാർ വന്നാലും മറ്റന്നാൾ എല്ലാവരും പോകുമെന്ന് ജനങ്ങൾക്ക് അറിയാം. മനുഷ്യരെ ശല്യപ്പെടുത്തുകയാണ്. പൊതുജനം കഴുതയാണെന്ന സമവാക്യം മാറ്റിയെഴുതുന്ന ചരിത്രമാണ് നിലമ്പൂർ സൃഷ്ടിക്കുക.

മുന്നണി രാഷ്ട്രീയത്തിന് നിലമ്പൂരിൽ ഒരു പ്രാധാന്യവുമില്ല. പിണറായിസത്തിനെതിരെ പോരാട്ടം ജനങ്ങളും പിണറായിയും തമ്മിലാണ്. മലയോര വിഷയത്തിലും പിണറായിസത്തിനെതിരെയും ആരാണോ ശക്തമായ നിലപാട് എടുത്തത് അവർക്കൊപ്പം നാട്ടുകാർ നിൽക്കുമെന്നും അൻവർ പറഞ്ഞു

Related Articles

Back to top button
error: Content is protected !!