Gulf
ഫുജൈറ രാജ്യാന്തര ഹോഴ്സ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് അവസാനിക്കും
ഫുജൈറ: ഏറെ ആവശം ഉണര്‍ത്തി മുന്നേറുന്ന ഫുജൈറ ഇന്റെര്‍നാഷ്ണല്‍ അറേബ്യന്‍ ഹോര്‍സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് സമാപനമാവും. ലോക ഭൂപടത്തില്‍തന്നെ കുതിരയോട്ട മത്സരത്തില്‍ പ്രമുഖമായ സ്ഥാനമുള്ള ഫുജൈറയിലേക്ക് മത്സരത്തിനായി ധാരാളം കുതിരയോട്ട പ്രേമികളും കുതിരകളെ സ്നേഹിക്കുന്നവരുമാണ് എത്തിയിരിക്കുന്നത്.
ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖിയുടെ രക്ഷാകര്‍തൃത്വത്തിലാണ് ബെസ്റ്റ് ഹെഡ് അവാര്‍ഡ്സ്, ബെസ്റ്റ് ക്ലാസ് അവാര്‍ഡ്സ് എന്നിവ ഉള്‍പ്പെടെയുള്ളവക്കായി മികച്ച കുതികരകള്‍ മത്സരിക്കുന്നത്.