Kerala
കാഞ്ഞങ്ങാട് മറിഞ്ഞ ടാങ്കർ ലോറിയിൽ നിന്ന് വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു

കാഞ്ഞങ്ങാട് മറിഞ്ഞ ടാങ്കർ ലോറിയിൽ നിന്നും വാതക ചോർച്ച. ടാങ്കർ ഉയർത്താൻ ശ്രമിക്കുന്നതിനിടെയാണ് വാൽവിൽ ചോർച്ചയുണ്ടായത്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. ടാങ്കർ ലോറി ഉയർത്താൻ ശ്രമിക്കുന്നതിനിടെ വാൽവ് പൊട്ടി വാതക ചോർച്ച ഉണ്ടാകുകയായിരുന്നു
സ്ഥലത്ത് കനത്ത ജാഗ്രത തുടരുകയാണ്. ടാങ്കർ ലോറി മറിഞ്ഞ കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങോത്ത് വരെ 18, 19, 26 വാർഡുകളിൽ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സൗത്ത് മുതൽ പടന്നക്കാട് വരെ ദേശീയപാതയിൽ ഗതാഗതവും തടഞ്ഞു
കൊവ്വൽ സ്റ്റോറിന്റെ ഒരു കിലോമീറ്റർ പരിധിയിലുള്ള വീടുകളിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാനോ പുക വലിക്കാനോ ഇൻവെർട്ടർ ഉപയോഗിച്ചുള്ള വൈദ്യുതിയോ മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കാനോ പാടില്ലെന്ന് നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.