Kerala
കാഞ്ഞങ്ങാട് ദേശീയപാതയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു; ഡ്രൈവർക്ക് നിസാര പരുക്ക്

കാഞ്ഞങ്ങാട് ദേശീയപാതയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് എൽ പി ജിയുമായി പോയ ടാങ്കറാണ് മറിഞ്ഞത്. വിദഗ്ധ സംഘമെത്തി നടത്തിയ പരിശോധനയിൽ വാതക ചോർച്ച കണ്ടെത്താനായില്ല.
ഡ്രൈവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. വീതി കുറഞ്ഞ റോഡിൽ എതിരെ വന്ന ബസിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന് താഴെയുള്ള ചതുപ്പിലേക്ക് മറിയുകയായിരുന്നു.
മറ്റൊരു ടാങ്കറെത്തിച്ച് ഗ്യാസ് മാറ്റുന്ന പ്രവർത്തനം ആരംഭിച്ചു. സുരക്ഷാ വീഴ്ചയുണ്ടായോ എന്നത് വിദഗ്ധ സംഘം അന്വേഷിക്കും.