ഗായത്രിയുടെ മരണം: അമ്മ രാജിക്കൊപ്പം താമസിക്കുന്ന ലോറി ഡ്രൈവർക്കെതിരെ രണ്ടാനച്ഛൻ
![](https://metrojournalonline.com/wp-content/uploads/2025/02/gayathri-780x470.avif)
അഗ്നിവീർ കോഴ്‌സ് വിദ്യാർഥിനിയായിരുന്ന ഗായത്രി മരിച്ച സംഭവത്തിൽ അമ്മ രാജിക്കൊപ്പം താമസിക്കുന്ന ലോറി ഡ്രൈവർ ആദർശിനെതിരെ ആരോപണവുമായി രണ്ടാനച്ഛൻ. ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം രാവിലെ വരെ ആദർശ് വീട്ടിലുണ്ടായിരുന്നു. ആദർശ് ഗോവക്ക് പോയെന്നാണ് ഇപ്പോൾ പറയുന്നതെന്നും രണ്ടാനച്ഛൻ ചന്ദ്രശേഖരൻ പറഞ്ഞു
അടൂരിലെ അഗ്നിവീർ പരിശീലന കേന്ദ്രത്തിൽ മകളെ പഠനത്തിന് അയക്കരുതെന്ന് രാജിയോട് നിർദേശിച്ചിരുന്നതായി ചന്ദ്രശേഖരൻ പറയുന്നു. അവിടെ പ്രശ്‌നങ്ങളുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. താനാണ് ഗായത്രിയെ വളർത്തിയത്. രേഖകളിൽ മുഴുവൻ പേര് ഇപ്പോഴും ഗായത്രി ചന്ദ്രശേഖരൻ എന്നാണ്. തന്നെ വേണ്ടെന്ന് പറഞ്ഞ് രാജിയാണ് കോന്നി സ്‌റ്റേഷനിൽ പരാതി നൽകിയത്. ഒരു വർഷമായി ഇവരുമായി ബന്ധമില്ല
ഗായത്രി ആത്മഹത്യ ചെയ്യില്ല. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള കുട്ടിയാണ് ഗായത്രിയെന്നും ചന്ദ്രശേഖരൻ പറഞ്ഞു. നേരത്തെ അധ്യാപകൻ ഗായത്രിയെ നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് അമ്മ രംഗത്തുവന്നിരുന്നു.