ശനിയാഴ്ചക്കുള്ളിൽ എല്ലാ ബന്ദികളെയും മോചിപ്പിച്ചില്ലെങ്കിൽ ഗാസ നരകമാകും: ട്രംപ്
![](https://metrojournalonline.com/wp-content/uploads/2025/01/trump-1-780x470.avif)
ഗാസയിൽ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ ശനിയാഴ്ച വരെ സമയം നൽകുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അല്ലാത്തപക്ഷം ആക്രമണം വീണ്ടും ആരംഭിക്കുമെന്നും ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ റദ്ദാക്കാൻ ആഹ്വാനം ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ജനുവരി 19ന് പ്രാബല്യത്തിൽ വന്ന ആറാഴ്ചത്തെ വെടിനിർത്തൽ കരാറിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നു
ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഇടപെടൽ. ഹമാസിന്റെ നീക്കത്തെ ഭയനാകം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. വെടിനിർത്തലിന് ശേഷം എന്ത് ചെയ്യണമെന്ന് ഇസ്രായേൽ തീരുമാനിക്കട്ടെയെന്നും ട്രംപ് പറഞ്ഞു. ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കണം. എന്റെ കാര്യത്തിൽ ശനിയാഴ്ച രാത്രി 12 മണിക്ക് അവർ ഇവിടെയില്ലെങ്കിൽ വീണ്ടും നരകം സൃഷ്ടിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി
താൻ നിർദേശിച്ച സമയപരിധിയെ കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു. താൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് ഹമാസിന് അറിയാമെന്നും ട്രംപ് പറഞ്ഞു.