Kerala

സെക്‌സ് റാക്കറ്റിൽപ്പെട്ട പെൺകുട്ടി പോലീസ് സ്‌റ്റേഷനിൽ അഭയം തേടിയ സംഭവം; ഒരാൾ അറസ്റ്റിൽ

കോഴിക്കോട് സെക്‌സ് റാക്കറ്റിൽ കുടുങ്ങിയ പെൺകുട്ടി പോലീസ് സ്‌റ്റേഷനിൽ അഭയം തേടിയ സംഭവത്തിൽ ഒരാൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കേരളത്തിലെത്തിച്ച അസം സ്വദേശി ഫർഹാൻ അലിയാണ്(26) പിടിയിലായത്. ഒഡീഷയിലെ ഭദ്രകലിൽ നിന്നാണ് ഇയാളെ പിടികൂടിയത്

പ്രതിയെ കേരളത്തിലെത്തിക്കും. ജോലി വാഗ്ദാനം നൽകി കേരളത്തിലെത്തിച്ച പെൺകുട്ടിയെ സെക്‌സ് റാക്കറ്റ് കെണിയിൽപ്പെടുത്തിയെന്നാണ് പരാതി. ലോഡ്ജിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി പോലീസ് സ്‌റ്റേഷനിൽ അഭയം തേടുകയായിരുന്നു.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഫർഹാൻ അലി മൂന്ന് മാസം മുമ്പാണ് പെൺകുട്ടിയെ കേരളത്തിലെത്തിച്ചത്. പെൺവാണിഭ കേന്ദ്രത്തിൽ നിന്നും ഇറങ്ങിയോടിയ പെൺകുട്ടി ഒരു ഓട്ടോറിക്ഷയിൽ കയറി തന്നെ പോലീസ് സ്‌റ്റേഷനിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!