Kerala
ട്രിപ്പളടിച്ച് സ്കൂട്ടറിൽ, തലയിൽ ഹെൽമറ്റില്ല; റോഡിലേക്ക് തെറിച്ചുവീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്

കണ്ണൂർ പഴയങ്ങാടിയിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ പെൺകുട്ടി തലനാരിഴക്ക് രക്ഷപ്പെട്ടു. പഴയങ്ങാടി-പിലാത്തറ റോഡിൽ കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു
എതിർ ദിശയിൽ വന്ന ലോറി കൃത്യ സമയത്ത് നിർത്തിയതിനാലാണ് പെൺകുട്ടി രക്ഷപ്പെട്ടത്. ഇല്ലെങ്കിൽ പെൺകുട്ടിയുടെ ദേഹത്ത് കൂടി വണ്ടി കയറിയിറങ്ങുമായിരുന്നു. മൂന്ന് പേരാണ് സ്കൂട്ടറിലുണ്ടായിരുന്നത്
മുന്നിലിരുന്ന രണ്ട് പെൺകുട്ടികൾക്ക് ഹെൽമറ്റ് ഉണ്ടായിരുന്നു. താഴെ വീണ പെൺകുട്ടിക്ക് ഹെൽമറ്റ് ഉണ്ടായിരുന്നില്ല. പെൺകുട്ടിക്ക് സാരമല്ലാത്ത പരുക്കുകൾ സംഭവിച്ചിട്ടുണ്ട്