ആഗോള നിക്ഷേപ സംഗമം: പ്രതിപക്ഷത്തിന്റെ സഹകരണം ഉച്ചകോടിക്ക് കരുത്ത് പകരുമെന്ന് മന്ത്രി പി രാജീവ്

കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയിൽ വളരെ പ്രതീക്ഷയുണ്ടെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഉച്ചകോടിയിൽ പ്രതീക്ഷിച്ചതിലേറെ പങ്കാളിത്തമുണ്ടാകും. സമ്പദ് വ്യവസ്ഥയുടെ കുതിപ്പിന്റെയും വ്യവസായ മേഖലയുടെ വളർച്ചയുടെയും സവിശേഷ ചരിത്ര സംഗമമായി ഈ നിക്ഷേപ സംഗമം മാറുമെന്നും മന്ത്രി പറഞ്ഞു
ഇന്ന് സ്വിച്ച് ഇട്ടാൽ നാളെ തന്നെ ഒരു നിക്ഷേപം യാഥാർഥ്യമാക്കാൻ സാധിക്കില്ല. നിക്ഷേപം യാഥാർഥ്യമാക്കാൻ സമയമെടുക്കും. ഇതിന് വേണ്ടി ആക്ഷൻ പ്ലാൻ തയ്യാറാക്കും. പ്രത്യേക ടീം ഓരോ സെക്ടർ വൈസായി പ്രവർത്തിക്കും. ഉച്ചകോടിയിൽ മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും മീറ്റിംഗ് ഉണ്ടാകും
പ്രതിപക്ഷത്തിന്റെ സഹകരണം ഉച്ചകോടിക്ക് കരുത്ത് പകരും. നേരത്തെ നിങ്ങൾ എന്നായിരുന്നു. പിന്നെ ഞങ്ങൾ എന്നായി. ഇപ്പോൾ നമ്മൾ എന്നതിലേക്ക് മാറിയിരിക്കുന്നു. കേരളം ഒറ്റക്കെട്ടായി ഒരു മാറ്റത്തിന് തയ്യാറെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു