കന്യാകുമാരിയിലേക്കാണോ; ഗ്ലാസ് ബ്രിഡ്ജ് കാണാതെ മടങ്ങരുത്
കന്യാകുമാരിയിലെ കാഴ്ചകൾ കാണാനായി പല തവണ യാത്ര പോയിട്ടുണ്ടാകും. എന്നാൽ, ഇനിയുള്ള യാത്രയിൽ ഒരു മനോഹര കാഴ്ച കൂടി കണ്ടിട്ടാവണം മടങ്ങേണ്ടത്. ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജ് കന്യാകുമാരിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു.
വിവേകാനന്ദ റോക്ക് മെമ്മോറിയലിനെയും 133 അടിയുള്ള തിരുവള്ളുവർ പ്രതിമയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലൊരു ഗ്ലാസ് ബ്രിഡ്ജ് നിർമ്മിക്കുന്നത്.
പ്രശസ്ത കവി തിരുവള്ളുവരുടെ പ്രതിമ അനാച്ഛാദനം ചെയ്തതിന്റെ രജതജൂബിലിയോട് അനുബന്ധിച്ചാണ് പുതിയ പാലം നിർമ്മിച്ചത്
കടലിനു മുകളിലൂടെ നടക്കുന്ന മനോഹരമായ അനുഭവമാണ് പുതിയ നിർമ്മിതി വിനോദസഞ്ചാരികൾക്ക് നൽകുക. ഗ്ലാസ് ബ്രിഡ്ജിലൂടെ കടലിന്റെ മനോഹര കാഴ്ചകളും കാണാനാകും
ഏകദേശം 77 മീറ്റർ നീളത്തിലാണ് കന്യാകുമാരിയിലെ ഗ്ലാസ് ബ്രിഡ്ജ് തയാറാക്കിയിരിക്കുന്നത്.. 133 അടി ഉയരമുള്ള ഈ ഗ്ലാസ് ബ്രിജിന് 10 മീറ്റർ വീതിയാണുള്ളത്.
കടലിൽ നിന്നുള്ള ഉപ്പുവെള്ളത്തെയും ഉയർന്ന ആർദ്രതയെയും പ്രതിരോധിക്കുന്ന തരത്തിലാണ് ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്
ഇതുവരെ കടത്തുവള്ളത്തിലാണ് സഞ്ചാരികൾ വിവേകാനന്ദ പാറയിലേക്ക് എത്തിയിരുന്നത്. ഇനി മുതൽ ഗ്ലാസ് ബ്രിഡ്ജിലൂടെ വളരെ എളുപ്പത്തിൽ നടന്നു ചെല്ലാം.