GulfMuscatOman

ഇബ്രിയിൽ ട്രക്ക് കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

മസ്കറ്റ്: ഒമാനിലെ അൽ ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇബ്രിയിലെ അൽ റഹ്ബ മേഖലയിലാണ് അപകടം നടന്നത്.

സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) ടീമുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റ വ്യക്തിക്ക് ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകുകയും പിന്നീട് തുടർചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

 

അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. മരിച്ചവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഒമാനിലെ വിവിധ ഭാഗങ്ങളിൽ വാഹനാപകടങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!