Kerala

സ്വർണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price) വർധനവ്. തുടർച്ചയായി അഞ്ച് ദിവസം ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് നേരിയ വർദ്ധനവ് രേഖപ്പെടുത്തിയത്. ഇന്ന് (വെള്ളി) ഒരു ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഗ്രാമിന് 6945 രൂപയിലും പവന് 55560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഒക്ടോബർ മാസം അവസാനത്തോടെ സ്വർണ വില 60000ത്തിനോട് അടുത്തിരുന്നു. പിന്നീട് താഴേക്ക് എത്തി. സെപ്റ്റംബർ 20 നാണ് ആദ്യമായി സ്വർണവില 55000 കടന്നിരുന്നത്. പിന്നീട് ഇങ്ങോട്ട് വിലയ കുതിച്ചുചാട്ടമാണ് ഉണ്ടായത്

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 2500 രൂപയാണ് സ്വർണവില കുറഞ്ഞിരുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 05 രൂപയും പവന് 40 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5725 രൂപയിലും പവന് 45800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ഒരാഴ്ച്ചത്തെ സ്വർണ്ണനിരക്ക് ഇങ്ങനെ നവംബർ 07: 57,600, നവംബർ 08: 58,280, നവംബർ 09: 58,200, നവംബർ 10: 58,200, നവംബർ 11: 57,760, നവംബർ 12: 56,680, നവംബർ 13: 56,360, നവംബർ 14: 55,480.

Related Articles

Back to top button