Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന്റെ വില 72,000ത്തിന് മുകളിൽ തന്നെ

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 2200 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 72,040 രൂപയായി.
22 കാരറ്റ് സ്വർണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 9005 രൂപയിലെത്തി. ബുധനാഴ്ച പവന് 2200 രൂപയും ഗ്രാമിന് 275 രൂപയും കുറഞ്ഞിരുന്നു. ചൊവ്വാഴ്ചത്തെ വിലയായ 74,320 രൂപയാണ് കേരളത്തിലെ സർവകാല റെക്കോർഡ്
18 കാരറ്റ് സ്വർണവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 7460 രൂപയായി. വെള്ളിയുടെ വിലയിൽ ഗ്രാമിന് ഒരു രൂപ ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 110 രൂപയാണ്.