Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 400 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 400 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,080 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 9010 രൂപയിലെത്തി.
രാജ്യാന്തരവിലയുടെ ചുവട് പിടിച്ചാണ് കേരളത്തിലെ വിലക്കുറവ്. രാജ്യാന്തരവിലയിൽ ഔൺസിന് 26 ഡോളർ ഇടിഞ്ഞ് 3311 ഡോളറിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. രാജ്യാന്തര വില 3240 ഡോളറിലേക്ക് ഇടിഞ്ഞേക്കാമെന്നാണ് വിലയിരുത്തുന്നത്.
18 കാരറ്റ് സ്വർണവില ഗ്രാമിന് 40 രൂപ കുറഞ്ഞ് 7435 രൂപായയി. വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിവില 119 രൂപയിൽ തുടരുകയാണ്.