Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് ഇന്ന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ 74,240 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 9280 രൂപയിലെത്തി
അഞ്ച് ദിവസത്തിനിടെ പവന് 1500 രൂപയിലധികം രൂപയാണ് കുറഞ്ഞത്. റെക്കോർഡുകൾ ദിനംപ്രതി ഭേദിച്ച് മുന്നേറിയ സ്വർണവില ശനിയാഴ്ച മുതലാണ് ഇടിയാൻ തുടങ്ങിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രേഖപ്പെടുത്തി 75,760 രൂപയാണ് സർവകാല റെക്കോർഡ്. 18 കാരറ്റ് സ്വർണത്തിനും ഇടിവുണ്ട്. ഗ്രാമിന് 8 രൂപ കുറഞ്ഞ് 7601 രൂപയിലെത്തി.