Kerala
സംസ്ഥാനത്ത് സ്വർണവില ഇന്നും ഇടിഞ്ഞു; പവന് കുറഞ്ഞത് 160 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 73,200 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 9150 രൂപയിലെത്തി
ഇന്നലെ ഔൺസിന് 3295 ഡോളറായിരുന്ന രാജ്യാന്തര സ്വർണവില നിലവിൽ 3296 ഡോളറിലാണ് വ്യാപാരം. ഡോളറിനെതിരെ ഇന്ന് രൂപ ഉയർന്നതാണ് സംസ്ഥാനത്ത് സ്വർണവില കുറയാൻ സഹായിച്ചത്
18 കാരറ്റ് സ്വർണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 7555 രൂപയായി. വെള്ളി വിലയിലും മാറ്റമുണ്ട്. ഒരു രൂപ കുറഞ്ഞ് 120 രൂപയായി