Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,720 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വർധിച്ച് 9090 രൂപയിലെത്തി
കഴിഞ്ഞ ദിവസം പവന് 72,640 രൂപയിലായിരുന്നു വ്യാപാരം നടന്നത്. ഈ ആഴ്ച തുടർച്ചയായി സ്വർണവില ഉയരുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
കഴിഞ്ഞ രണ്ടര മാസത്തിനിടെ സ്വർണത്തിന് 12,000 രൂപയുടെ വർധനവാണുണ്ടായത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ പരിഗണിക്കുന്നതാണ് വില വർധനവിന് കാരണമാകുന്നത്.